---
title: "തലശേരിയിലും ചുഴലി ; വീടുകൾക്ക് മീതെ മരം വീണു, തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു"
english_title: "Cyclone in Thalassery; Trees fell on houses and autorickshaws were crushed by falling coconuts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223272/Cyclone in Thalassery; Trees fell on houses and autorickshaws were crushed by falling coconuts"
published_at: "2024-07-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4d28e8d509_IMG-20240727-WA0097.jpg"
keywords: []
---

# തലശേരിയിലും ചുഴലി ; വീടുകൾക്ക് മീതെ മരം വീണു, തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു

> **Lead Summary:** തലശേരി: ശക്തമായ കാറ്റിൽ തലശ്ശേരിയിലും സമീപപ്രദേശങളിലും വ്യാപക നാശനഷ്ട്ടം. പൊന്ന്യം കുണ്ടുചിറയിൽ തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു.

## Article Content

തലശേരി: ശക്തമായ കാറ്റിൽ തലശ്ശേരിയിലും സമീപപ്രദേശങളിലും വ്യാപക നാശനഷ്ട്ടം. പൊന്ന്യം കുണ്ടുചിറയിൽ തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു.

പലയിടങ്ങളിലും മരം പൊട്ടി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശനിയാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.

പൊന്ന്യം കുണ്ടുചിറയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു.

ചെഗുവേര ബസ്  സ്റ്റോപ്പിനടുത്തെ പി.ശ്രീധരന്റെ  കെ.എൽ. 58-എ. 6474 നമ്പർ ഓട്ടോയാണ് തകർന്നത്.

തിരുവങ്ങാട് സ്കൂൾ പറമ്പിലെ തേക്ക് മരം തൊട്ടടുത്ത പറമ്പിലെ പ്രിവിൻ്റെ വീടിന് മുകളിലേക്കും,  കൊളശ്ശേരി  കോമത്ത് പാറാൽ പള്ളിക്ക് സമീപമുള്ള മരം  തൊട്ടടുത്ത റുഖിയാ മൻസിലിന് മുകളിലേക്കുമാണ് വീണത്.

രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223272/Cyclone in Thalassery; Trees fell on houses and autorickshaws were crushed by falling coconuts)